Latest NewsKerala

അഭിമന്യു വധക്കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം, പോപ്പുലർ ഫ്രണ്ടിന്റെ ഏജന്റുമാർ ആരെന്ന് അറിയണം- ആർഷോ

അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ. സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് പി എം ആർഷോ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സ. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണം : എസ്.എഫ്.ഐ എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ സ. അഭിമന്യുവിൻ്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്.

കുറ്റപത്രം ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജൻ്റുമാരായി കോടതിയിൽ പ്രവർത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം.

കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണം. കേസിൻ്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് സ. അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button