Latest NewsKeralaNews

നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി ? ഉസ്താദിന് മറുപടിയുമായി ഒമർ ലുലു

നോമ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താ ?

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. നോമ്പ് സമയത്ത് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടുന്ന കടകൾ കോഴിക്കോട് ഇല്ലെന്നു സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതോടെ വലിയ വിമർശനമാണ് ഒമർ ലുലു നേരിട്ടത്. സൈബർ ആക്രമണം രൂക്ഷമായതോടെ പോസ്റ്റ് താരം പിൻവലിച്ചിരുന്നു. ഇപ്പോഴിതാ, തന്നെ ടാഗ് ചെയ്ത ഉസ്താദിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

പെട്രോൾ ഇല്ലാതെ ബുദ്ധിമുട്ടിയ കാര്യം പറഞ്ഞ ഉസ്താദിനോട് നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി എന്ന് ഒമർ ലുലു ചോദിക്കുന്നു.

read also: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍

കുറിപ്പ് പൂർണ്ണ രൂപം

ഉസ്താദെ ഞാന്‍ മതവും രാഷ്ട്രിയം പറയുന്നത് നിർത്തിയതാ പക്ഷേ ടാഗ് ചെയ്ത സ്ഥിതിക്ക്‌ ഇതിന് കൂടി മറുപടി പറയാം.
ഇപ്പോ ഉസ്താദ് തന്നെ പെട്രോൾ ഇല്ലാതെ ബുദ്ധിമുട്ടിയ കാര്യം പറഞ്ഞില്ലേ അതിൽ തന്നെ ഉണ്ട് ഞാന്‍ പറഞ്ഞ കാര്യം.
1) നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി ?
2)നോമ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താ ?

https://www.facebook.com/omarlulu/posts/539962127486245

shortlink

Related Articles

Post Your Comments

Related Articles


Back to top button