ThiruvananthapuramKeralaNattuvarthaLatest NewsNews

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍

മലപ്പുറം: സംഘടനകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.അക്രമികള്‍ക്ക് പിന്നില്‍ കക്ഷി ചേരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : കേരളത്തിലെ ആദ്യ കുബേര ക്ഷേത്രം: ചവളറ കുബേര ക്ഷേത്രത്തിൽ മഹാ കുബേരയാഗത്തിന് നാളെ തുടക്കം

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാന്‍
ഒരുമിച്ച് നില്‍ക്കണമെന്നും, കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിരത്തിവെക്കലല്ല, സാംസ്‌കാരിക ഔന്നിത്യമുള്ള രാഷ്ട്രീയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ക്കെതിരെ പഴുതടച്ച നിയമ നടപടികളുണ്ടാവുകയും
ക്രിമിനലുകളെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിവിധി. സംഘടനകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുതെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ ഓർമ്മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button