Latest NewsIndiaNews

മോദിയെ ഓര്‍ത്ത് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാകും, സാദൃശ്യങ്ങള്‍ ഏറെ: പ്രധാനമന്ത്രിയെ പുകഴ്ത്തി ഇളയരാജ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം കണ്ട് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകുമെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. നരേന്ദ്ര മോദിയും ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും സാമൂഹിക നീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുകാണിക്കുന്നു. മുത്തലാഖ് വിരുദ്ധ നിയമത്തിലൂടെ പ്രധാനമന്ത്രി, സ്ത്രീകളുടെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് കണ്ട് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേർത്തു.

Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 246 കേസുകൾ

‘സമൂഹത്തില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്‌നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ മികച്ചത്’, ഇളയരാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button