Latest NewsIndiaNews

ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് ഇളയരാജയെ തടഞ്ഞു : വിവാദം

ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം

ചെന്നൈ: ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിച്ച സംഗീത സംവിധായകന്‍ ഇളയരാജയെ തടഞ്ഞു. ഈ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു.

read also: ആവേശമായി അഡ്നോക് അബുദാബി മാരത്തോൺ : റിലേയിലടക്കം പങ്കെടുത്തത് മുപ്പത്തിമൂവായിരത്തിലധികം പേർ

ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി.

സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യല്‍ മീഡിയയില്‍ സജീവമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button