മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയ്ക്ക് രക്ഷകരായി മലപ്പുറം ഫയര്‍ ഫോഴ്സ് സംഘം. കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയാണ് രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ നടത്തിയ പരിശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേന അംഗങ്ങള്‍ ഏറെ നേരം ശ്രമപ്പെട്ടാണ് ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Read Also : യുവതിയുടെ ആത്മഹത്യ : യുവാവ് പൊലീസ് പിടിയിൽ
അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ഇസ്മായില്‍ ഖാന്റെ നേത്യത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ആര്‍.വി. സജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ സി.പി. അന്‍വര്‍, വി.പി. നിഷാദ്, എ.എസ്. പ്രദീപ്, കെ.എം. മുജീബ്, കെ. അഫ്സല്‍, വി. നിസാമുദ്ദീന്‍, കെ.ടി. സാലിഹ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments