ബറേലി: യു.പിയിൽ പാകിസ്ഥാനി ഗാനം കേട്ട രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഒരു കുട്ടിയുടെ മാതാവ്. കുട്ടികൾക്ക് വേണ്ടി മാപ്പ് ചോദിക്കുകയാണെന്നും, അവരെ വെറുതെ വിടണമെന്നുമാണ് മാതാവ് അപേക്ഷിക്കുന്നത്. ദി വയര്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
ബറേലി ജില്ലയിലെ സിംഗായ് മുര്‍വാനിയില്‍ നിന്നാണ് ഇന്നലെ 16 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ബാലതാരമായ ആരിഫിന്റെ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന ഗാനമാണ് ഇരുവരും കേട്ടത്. നിരവധി തവണയാണ് കുട്ടികൾ ഈ പാട്ട് തന്നെ കേട്ടുകൊണ്ടിരുന്നത്. ഇത് നിർത്തിവെയ്ക്കാൻ അയൽവാസി ആവശ്യപ്പട്ടെങ്കിലും ഇവർ തയ്യാറായില്ല. പിന്നാലെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഒപ്പം, പാട്ട് കേള്‍ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പരാതിക്കാന്‍ തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇന്ത്യയെ കുറിച്ച് അപമാനകരമായ കാര്യങ്ങളാണ് കുട്ടികൾ പറഞ്ഞതെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.
ബുധനാഴ്ച അഞ്ച് മണിയോടെ പൊലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുത്തു. ദേശീയതയെ മനപ്പൂര്‍വം അപമാനിക്കല്‍, രാജ്യത്തെ അപമാനിക്കുക (ഐപിസി 153 ബി, 504 )എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികൾ ഇന്ത്യയെക്കുറിച്ച് മോശമായി പറഞ്ഞെന്നും എഫ്.ഐ.ആറിൽ ഉണ്ട്. ക്രിമിനല്‍ ഗൂഢാലോചനയും പൊലീസ് ആരോപിക്കുന്നുണ്ട്. കുട്ടികളെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതാണെന്നാണ് ബറേലി പൊലീസ് അറിയിച്ചത്.
Two muslim minors were taken to custody over listening to a “Pakistani” song. “We are asking for forgiveness with folded hands” says the mother of one of the teens. T
Full video story on @thewire_in
Watch– https://t.co/H5KZJC41EA pic.twitter.com/yKlhnSZMps— Sumedhapal (@Sumedhapal4) April 15, 2022
Post Your Comments