KeralaLatest NewsNews

മീൻ കഴിച്ചവർക്ക് വയറുവേദന, പൂച്ചകൾ ചത്തുവീഴുന്നു : അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് ആരോഗ്യ മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: പു​ഴ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു : ഒരാളെ രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു

ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് മീൻകറി കഴിച്ചവർക്ക് വയറു വേദന ഉണ്ടായത്. ടൗണിലെ ചില കടകളിൽനിന്ന് മീൻ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പ്രദേശത്ത് ലഭിച്ച പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായും നിരവധി പേർക്ക് വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു.

Read Also: പു​ഴ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു : ഒരാളെ രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button