PalakkadNattuvarthaLatest NewsKeralaNews

സുബൈറിന്റെ കൊലപാതകം: ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് കെഎം ഹരിദാസ്

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ, ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ്.

ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് ഹരിദാസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്‌

നാട്ടിൽ കലാപമുണ്ടാക്കാനാണ് എസ്‌ഡിപിഐയുടെ ശ്രമമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.

അതേസമയം, അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, മുൻപ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലാണെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button