PalakkadLatest NewsKeralaNattuvarthaNews

സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്‌

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, മുൻപ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലാണെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രണ്ട് കാറുകളിലായാണ് അക്രമി സംഘം സ്ഥലത്ത് എത്തിയത്. കൊലപാതകത്തിന് ശേഷം സഞ്ജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഇയോണ്‍ കാര്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, കാർ നമ്പരിന്റെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ പരിശോധന ആവശ്യമാണന്നും പൊലീസ് വ്യക്തമാക്കി.

വിഷുദിനത്തിൽ രാവിലെ മുതൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജുവിനും നൽകി

എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന സംഭവത്തിൽ, പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം വരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എലപ്പുള്ളിയില്‍ വ്യാപാരിയായിരുന്ന സുബൈര്‍,പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്‌ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button