ജയ്പൂർ: രാജസ്ഥാനില്‍ രാമനവമി ദിവസത്തിലുണ്ടായ അതിക്രമത്തിന് പിന്നാലെ കരൗലിയിലെ ജില്ലാ കലക്ടറടക്കം 69 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സംഘർഷത്തിന് പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്ന നിലപാടിലാണ് രാജസ്ഥാൻ സർക്കാർ. രാമനവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമണത്തിൽ മുസ്ലീങ്ങളാണ് ഇരകളായതെന്ന് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് പറഞ്ഞു.
‘കരൗലിയിൽ ഉണ്ടായ സംഘർഷത്തിൽ ഹിന്ദുക്കളെക്കാൾ കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണ്. ഇവരുടെ കടകൾ ആണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. ആകെ 80 കടകൾക്ക് നേരെയാണ് അന്ന് ആക്രമണം ഉണ്ടായത്. ഇതിൽ 73 എണ്ണം മുസ്ലീങ്ങളുടേത് ആണ്. ബാക്കിയുള്ളവ മാത്രമാണ് ഹിന്ദുക്കളുടേത്. കരൗലിയിൽ ഇരകളെ കാണാൻ എത്തിയ ബി.ജെ.പി പ്രവർത്തകരെ തടഞ്ഞതും, അവർക്ക് അനുമതി നൽകാതിരുന്നതും മനപൂർവ്വമാണ്. അന്നേദിവസം ഇവർ പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയിരുന്നു. ഇരകളെ കാണാൻ വെറുതെ വരുന്നതിന് പകരം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണവുമായി വരാമായിരുന്നു’, മന്ത്രി വ്യക്തമാക്കി.
ഈ മാസം രണ്ടിന് പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ മുസ്‌ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ് കരൗലിയില്‍ സംഘര്‍ഷത്തിന് ഇടയായത്. സംഘർഷം ഉടലെടുത്തതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറേയും 69 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പുതിയ ഉത്തരവനുസരിച്ച് കരൗലിയില്‍ രാജേന്ദ്ര സിങ് ഷെഖാവത്തിനെ മാറ്റി അങ്കിത് കുമാര്‍ സിങ്ങിനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചിട്ടുണ്ട്.
Rajasthan Minister Vishvendra Singh says most of the shops burnt during Karauli violence belonged to Muslims, questions intention of BJP leaders to visit area after violence
— Press Trust of India (@PTI_News) April 14, 2022
Post Your Comments