വാഷിങ്ടണ്‍: ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. 41 ബില്യന്‍ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഓഫറിനെക്കുറിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also : ഇമ്രാൻ കോമഡിയിൽ കഴിവുള്ളവനാണ്, കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം അവസരം നൽകണം: മുൻ ഭാര്യ രെഹം
കമ്പനി വാങ്ങാനുള്ള താല്‍പര്യം അറിയിച്ച് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടൈലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. തനിക്ക് നല്‍കാനാകുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിതെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടിവരുമെന്നും മസ്‌ക് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് ബില്യണ്‍ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററില്‍ കൊണ്ടുവരേണ്ട നിരവധി മാറ്റങ്ങളും ഇതോടൊപ്പം അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇതിനു പിന്നാലെ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാനുള്ള ക്ഷണം മസ്‌ക് നിരസിക്കുകയും ചെയ്തു. ഇലോണ്‍ മസ്‌ക് ബോര്‍ഡ് അംഗമാകില്ലെന്ന് ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments