Latest NewsKeralaNews

വായ്പാ കുടിശിക തീര്‍ത്ത് ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് നന്ദി പറയാനെത്തിയ അമ്മയുടെ കാല്‍ തൊട്ട് വണങ്ങി സുരേഷ് ഗോപി

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊടുങ്ങല്ലൂര്‍: വിഷു കൈനീട്ടവും തുടര്‍ന്നുള്ള കാല്‍തൊട്ട് വണക്കവും വന്‍ വിവാദമാക്കിയപ്പോള്‍, മധുരമായി പ്രതികാരം ചെയ്ത് സുരേഷ് ഗോപി എംപി. പണയത്തിലിരുന്ന ആധാരം വായ്പാ കുടിശിക തീര്‍ത്ത് തിരിച്ചെടുത്ത് നല്‍കിയതിന് നന്ദി പറയാനെത്തിയ അമ്മയുടെ കാല് തൊട്ട് വണങ്ങി കൈനീട്ടം നല്‍കി ചേര്‍ത്തുപിടിച്ചു അദ്ദേഹം.

Read Also : ‘ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല’: ലഡാക്ക് സംഘർഷത്തിനിടെ ചൈനയ്ക്ക് കർശന മുന്നറിയിപ്പ് നൽകി രാജ്‌നാഥ് സിംഗ്

കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൈനീട്ടം വിതരണം ചെയ്യുന്നതിനിടെ സുരേഷ് ഗോപിയുടെ കാല് തൊട്ട് വണങ്ങിയത് കഴിഞ്ഞ ദിവസം സിപിഎം വിവാദമാക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കൈനീട്ടം നല്‍കിയ ശേഷം തന്നെ കാണാനെത്തിയ അമ്മയുടെ കാല് സുരേഷ് ഗോപി തൊട്ട് വണങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിക്കേഴ്സ് ഹാളില്‍ നടത്തിയ വിഷു കൈനീട്ടം പരിപാടിയിലായിരുന്നു സംഭവം.

സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയെക്കുറിച്ച് അറിയാന്‍ ഇടയായത്. പുഷ്പ താമസിക്കുന്ന വീടിന്റെ ആധാരം പണയത്തിലായിരുന്നു. ഇളയ മകന്‍ മരിച്ചതോടെ ലോട്ടറി വില്‍പ്പന തുടങ്ങിയ പുഷ്പയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ സുരേഷ് ഗോപി സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. പണയത്തിലിരുന്ന ആധാരം താരം തിരിച്ചെടുത്ത് നല്‍കി. ഇതിന് നന്ദി പറയാന്‍ കൂടിയാണ് പുഷ്പ കൊടുങ്ങല്ലൂരിലെ പരിപാടിക്ക് എത്തിയത്

സുരേഷ് ഗോപിയെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെ എംപി ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനൊടുവിലായിരുന്നു കൈ നീട്ടം നല്‍കിയ ശേഷം കാലില്‍ തൊട്ട് വന്ദിച്ചത്. പിന്നീട് കണിക്കൊന്നയും കൊടുത്താണ് അമ്മയെ അദ്ദേഹം യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button