Latest NewsNewsIndia

കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സാർ, ഗ്ലാസ് മാറ്റിയാൽ ഞെട്ടും: വൈറലായി മോദി സോണിയ ചിത്രങ്ങൾ

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധി കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ. ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറിന്റെ 131-ാം ജന്മവാര്‍ഷിക ദിനാചരണച്ചടങ്ങിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയിൽ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ അനില്‍ ശര്‍മ്മ പകര്‍ത്തിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read:അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല: എസ് ജയശങ്കർ

മാസ്ക് വച്ച് പ്രധാനമന്ത്രിയും കൂളിംഗ് ഗ്ലാസ് വച്ച് സോണിയ ഗാന്ധിയും സംസാരിച്ചു നിൽക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ‘കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സാർ, ഗ്ലാസ് മാറ്റിയാൽ ഞെട്ടും’ എന്നൊക്കെയുള്ള തമാശകളും മറ്റും ചിത്രത്തിനു കമന്റായി ലഭിക്കുന്നുണ്ട്. സോണിയാ ഗാന്ധി എത്തിയപ്പോള്‍ നരേന്ദ്രമോദി ഗൗനിക്കാതെ തല താഴ്ത്തി നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാൽ, മോദിയുടെ കൂടെയുണ്ടായിരുന്ന ഓം ബിര്‍ല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ സോണിയാ ഗാന്ധിയെ നോക്കി ചിരിക്കുന്നതും ചിത്രത്തിലുണ്ട്.

അതേസമയം, ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് സോണിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു വേദി പങ്കിടുന്നത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായാം സിങ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button