Latest NewsNewsIndia

‘ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം കഴിക്കണം’: ആവശ്യവുമായി യുവതികൾ, ഹര്‍ജി തള്ളി ഹൈക്കോടതി

അലഹബാദ്: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. 22 ഉം 23 ഉം വയസ്സുള്ള യുവതികളുടെ ഹർജിയാണ് കോടതി തള്ളിയത്. തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതിനാൽ വിവാഹത്തിന് അംഗീകാരം നൽകണമെന്നുമായിരുന്നു യുവതികൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഉന്ത്യന്‍ സംസ്കാരത്തിൽ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ആണ് നടത്തുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

Also Read:മൊഴിയെടുക്കാൻ വീട്ടിൽ വരണമെന്ന് കാവ്യ: ‘അതാണ് നിയമം, പൊലീസുകാർ പോയേ മതിയാകൂ’ – ചില നിയമവശങ്ങളിങ്ങനെ

സ്ത്രീകൾക്ക് പുറമെ, ഇവരിൽ ഒരാളുടെ അമ്മ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും തള്ളി. 23 കാരിയായ മകളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 22കാരി തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇവരുടെ വാദം. ഇതോടെയാണ്, വാദം കേൾക്കുമ്പോൾ രണ്ട് യുവതികളുടേയും സാന്നിധ്യം ഉറപ്പാക്കാന്‍ കോടതി നിർദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും കോടതിയിൽ ഹാജരായി. ഹിന്ദു വിവാഹ നിയമത്തിന് എതിരല്ലെന്നും, തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നുമാണ് 22 ഉം 23 ഉം വയസ്സുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ, സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും ഇന്ത്യന്‍ മതങ്ങള്‍ക്കും എതിരാണെന്നും, ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം അസാധുവാണെന്നുമാണ് ഹര്‍ജിയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button