മുംബൈ: മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 199 റണ്‍സ് വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനുള്ള തുടക്കം കിട്ടിയിട്ടും സമ്മർദ്ദം മറികടക്കാൻ മുംബൈക്കായില്ലെന്നും, ഈ സീസണിൽ ഏറ്റവും സ്ഥിരത പുലർത്തിയ സൂര്യകുമാര്‍ യാദവിനും ആ സമ്മര്‍ദത്തെ അതിജീവിക്കാനായില്ലെന്നും മഞ്ജരേക്കർ പറഞ്ഞു.
‘സൂര്യകുമാര്‍ യാദവ് നന്നായി തന്നെ ബാറ്റ് ചെയ്തു. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷെ, സൂര്യകുമാർ വലിയ ഒരു അബദ്ധമാണ് കാണിച്ചത്. അവരുടെ സ്റ്റാർ ബൗളർ റബാദയായിരുന്നു 19-ാം ഓവര്‍ എറിഞ്ഞത്. നോണ്‍ സ്‌ട്രൈക്കിലുള്ളത് ജയദേവ് ഉനദ്കട്ടും. ആ ഓവറില്‍ തകര്‍ത്തടിക്കാൻ സൂര്യ ശ്രമിച്ചു’.
Read Also:- ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരത്തിന്: റൊണാൾഡോ
‘നല്ല ബൗളറായ റബാഡയെ അങ്ങനെ അടിക്കാൻ നോക്കരുതായിരുന്നു. ആ ഓവർ പറ്റുന്ന പോലെ പിടിച്ചുനിന്നിട്ട് അടുത്ത ഓവറിൽ ഒടിയനെ ആക്രമിക്കണമായിരുന്നു. അത് സൂര്യയ്ക്ക് സാധിക്കണമായിരുന്നു. എന്നാൽ, റബാഡയെ ആക്രമിക്കാൻ ശ്രമിച്ച സൂര്യയ്ക്ക് പണി കിട്ടി. അതോടെ മുംബൈ തോറ്റു’ മഞ്ജരേക്കർ പറഞ്ഞു.
Post Your Comments