
കോഴിക്കോട്: മുതലക്കുളം മൈതാനിയിലെ മരത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കോടി മക്കട ഒറ്റത്തെങ്ങിനു സമീപം മേലെ മാടിച്ചേരി രാമചന്ദ്രനാണ് (63) മരിച്ചത്.
ബുധനാഴ്ച രാവിലെ 6.15ഓടെ സമീപത്തെ പെട്ടിക്കടക്കാരന് കടതുറക്കാന്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന്, ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ച രാമചന്ദ്രനെ ചൊവ്വാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കക്കോടിയിലേക്കു പോകുകയാണെന്ന് പറഞ്ഞാണ് ഇയാൾ വീട്ടില്‍ നിന്നിറങ്ങിയത്.
കസബ എസ്.ഐ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ലക്ഷ്മി. മക്കള്‍: രാഗേഷ്, രാഹുല്‍ (കരസേന), രേഖ. മരുമക്കള്‍: അയന, ദീപ, അഭിലാഷ് (പൊലീസ്). സഹോദരങ്ങള്‍: പ്രേമ, സതി.
Post Your Comments