അഹമ്മദാബാദ്: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രംഗത്ത്. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അഭിപ്രായം തേടാറില്ലെന്നും ഹാർദിക് വ്യക്തമാക്കി. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ തന്റേതെന്നും ഹാർദിക് കൂട്ടിച്ചേർത്തു.
പ്രബല നേതാവും വന്‍വ്യവസായിയുമായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ ശ്രമിക്കുന്നതിൽ അതൃപ്തനായ ഹാർദിക്കിനെ, സംസ്ഥാനത്തെ നേതാക്കള്‍ ഒതുക്കുന്നുവെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. 2017ൽ ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുൻപായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ എത്തിച്ച ഹാർദിക്കിന് 2020ലാണ് വർക്കിങ് പ്രസിഡന്റ് പദവി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഹാർദിക്ക് നടത്തിയ പ്രസ്താവനകൾ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
‘മാപ്പ് അപേക്ഷിക്കണം, യെമനിലേക്ക് പോകാൻ അനുവദിക്കണം’: അനുമതി കാത്ത് നിമിഷപ്രിയയുടെ അമ്മയും മകളും
നരേഷ് പട്ടേലിനെ പാർട്ടിയിലേക്കു കൊണ്ടുവരുന്നത് മുഴുവൻ പട്ടേൽ സമൂഹത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡോ പ്രാദേശിക നേതൃത്വമോ ഉടൻ തീരുമാനം എടുക്കണമെന്നും ഹാർദിക് വ്യക്തമാക്കി. അതേസമയം, ഹാർദിക്കിന്റെ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വിഷയത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ച് പരിഹാരം കാണുമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ വ്യക്തമാക്കി.
Post Your Comments