MalappuramKeralaNattuvarthaLatest NewsNews

1.56 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി യുവാക്കൾ അറസ്റ്റിൽ

കൊ​​​ടു​​​വ​​​ള്ളി മാ​​​നി​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ക​​​രു​​​വാ​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് സാ​​​ലി​​​ഹ് (37), വാ​​​ഴ​​​പൊ​​​യി​​​ൽ ഷ​​​ബീ​​​ർ അ​​​ലി (38) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

നി​​​ല​​​മ്പൂർ: മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 1.56 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി രണ്ടുപേർ അറസ്റ്റിൽ. കൊ​​​ടു​​​വ​​​ള്ളി മാ​​​നി​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ക​​​രു​​​വാ​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് സാ​​​ലി​​​ഹ് (37), വാ​​​ഴ​​​പൊ​​​യി​​​ൽ ഷ​​​ബീ​​​ർ അ​​​ലി (38) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. നി​​​ല​​​മ്പൂ​​​ർ പൊ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി. ​​​വി​​​ഷ്ണു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ജി​​​ല്ലാ പൊ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​സ്. സു​​​ജി​​​ത്ദാ​​​സി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന്, നി​​​ല​​​മ്പൂ​​​ർ ഡി​​​വൈ​​​എ​​​സ്പി സാ​​​ജു കെ. ​​​ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം നി​​​ല​​​മ്പൂ​​​ർ പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ൻ​​​വ​​​ശം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കു​​​ഴ​​​ൽ​​​പ്പ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കാ​​​റി​​​ലെ ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ലാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല വ​​​ഴി വ്യാ​​​പ​​​ക​​​മാ​​​യി കു​​​ഴ​​​ൽ​​​പ്പ​​​ണം ക​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കും. എ​​​എ​​​സ്ഐ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, റെ​​​നി ഫി​​​ലി​​​പ്പ്, റി​​​യാ​​​സ്, ജി​​​നാ​​​സ് ബ​​​ക്ക​​​ർ, വൈ​​​ശാ​​​ഖ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ​​​ണ​​​വും കാ​​​റും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button