ചേര്‍ത്തല: പുരയിടം ക്ലീന്‍ ചെയ്തതിനു ശേഷമുള്ള പാഴ്വസ്തുക്കള് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. നഗരസഭ 17-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ രാമചന്ദ്രന്റെ ഭാര്യ വിജയമ്മ (68) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീടിനു സമീപം കൂട്ടിയിട്ടിരുന്ന ചവറിനു തീ കൊളുത്തവേ വസ്ത്രത്തില്‍ തീ പിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read Also : ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനിൽ വെടിവെയ്പ്പ് : പത്തു പേർക്ക് വെടിയേറ്റു, അക്രമിക്കായി തിരച്ചിൽ ഊര്‍ജിതം
ഉടൻ തന്നെ പൊള്ളലേറ്റ ഇവരെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം നടത്തി. മക്കള്‍: ജ്യോതിലക്ഷ്മി, മായ, ഡാലിയ. മരുമക്കള്‍: കണ്ണന്, സ്വരാജ്.
Post Your Comments