USALatest NewsNewsInternational

ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനിൽ വെടിവെയ്പ്പ് : പത്തു പേർക്ക് വെടിയേറ്റു, അക്രമിക്കായി തിരച്ചിൽ ഊര്‍ജിതം

ക്രമി പുക ബോംബെറിഞ്ഞശേഷം കടന്നുകളഞ്ഞതായി കരുതുന്നു

ബ്രൂക്ക്‌ലിന്‍: സബ് വേ സ്റ്റേഷനില്‍ നടന്ന വെടിവെയ്പ്പിലും സ്ഫോടനത്തിലും കുറഞ്ഞത് 10 പേര്‍ക്ക് വെടിയേല്‍ക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും എന്‍വൈപിഡി വൃത്തങ്ങളും അറിയിച്ചു. അക്രമി പുക ബോംബെറിഞ്ഞശേഷം കടന്നുകളഞ്ഞതായി കരുതുന്നു.

Also Read : ബ​​​​സ് ലോ​​​​റി​​​​ക്ക് പി​​​​ന്നി​​​​ലി​​​​ടി​​​​ച്ച് അപകടം : അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്

അതേസമയം, അക്രമം നടത്തിയ ആള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. അക്രമി മുഖമൂടി ധരിച്ചാണ് എത്തിയത്. സംഭവം നടന്നത് സണ്‍സെറ്റ് പാര്‍ക്കിലെ മുപ്പത്താറാം സ്ട്രീറ്റ് സ്റ്റേഷനിലാണ്.

സിറ്റി പൊലീസ് കമ്മീഷണറും സ്റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോക്കലും മാധ്യമങ്ങളെ അഭിമുഖീകരിച്ചുവെങ്കിലും, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button