MalappuramLatest NewsKeralaNattuvarthaNews

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിയുമായി പിതാവ്: നാടിനെ മുൾമുനയിൽ നിർത്തിയത് അഞ്ചര മണിക്കൂർ

മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്റെ പരാക്രമം. വീടിനു മുകളിൽ കയറി നിന്ന് അഞ്ചര മണിക്കൂർ ഭീഷണി മുഴക്കിയ ഇയാളെ പിന്നീട് പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ നടന്ന സംഭവത്തിൽ, രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്.

രാവിലെ ഏഴിനാണ് ചങ്കുവെട്ടിക്കുണ്ട് സ്വദേശിയായ 31കാരൻ കുഞ്ഞുമായി വീടിനു മുകളിൽ കയറിയത്. തുടർന്ന്, കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട്, സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരം ശ്രമിച്ചെങ്കിലും ഇയാളെ അനുനയിപ്പിക്കാൻ സാധിച്ചില്ല.

മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്

ശേഷം ഭാര്യാപിതാവ് വീടിനു മുകളിലേക്ക് കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവിൽ കുട്ടിയെ കൈമാറുകയായിരുന്നു. പിന്നാലെ, പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തി. കുട്ടിയും പിതാവും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button