തിരുവനന്തപുരം: കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം നേതാവ് ജോര്‍ജ് എം തോമസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കേരളത്തില്‍ വിദ്യാസമ്പരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുമായിരുന്നു ജോര്‍ജ് തോമസിന്റെ വെളിപ്പെടുത്തൽ.
‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദിന് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതിലെ വിവാദം അനാവശ്യമാണ്. ലൗജിഹാദ് വേറെ പ്രണയ വിവാഹം വേറെ, രണ്ടും രണ്ടാണ്. പക്ഷെ, പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ദയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കും’, ജോര്‍ജ് പറഞ്ഞു.
അതേസമയം, ഷിജിനും ജ്യോത്സനയും തമ്മിലുള്ള വിവാഹം വലിയൊരു വിവാദത്തിലേക്കാണ് സിപിഐഎമ്മിനെ നയിച്ചിരിക്കുന്നത്. പ്രദേശത്തെ മത സൗഹാർദ്ധവും മറ്റും ഈ കാരണത്താൽ തകരാൻ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ ജിതിനെതിരെ നടപടിയെടുക്കുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരിക്കുന്നത്.
Post Your Comments