കണ്ണൂർ: മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയപ്പോഴാണ് 750 മില്ലിയുടെ മൂന്ന് കുപ്പി വിദേശമദ്യവുമായി പിടികൂടിയത്.
നെടുംമ്പറമ്പ് സ്വദേശി പൂളയുള്ള പറമ്പത്ത് കുമാരനെയാണ് (58) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയാണ്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments