പോത്തൻകോട്: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദു(52)വിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.
ആഡംബര വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഇതിൽ 13 ഇനം ബ്രാൻഡുകളിലെ മദ്യമുണ്ട്. റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം പേർ മദ്യം വാങ്ങാൻ വന്നു.
Read Also : ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്
ചില്ലറ വിൽപനയിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ചന്ദു പൊലീസിനോട് പറഞ്ഞു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയശേഷം പ്രദേശത്ത് അനധികൃത മദ്യവിൽപന വ്യാപകമായിരുന്നു.
നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി. രാസിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സഗോക് ടീമും പോത്തൻകോട് പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. പോത്തൻകോട് എസ്.ഐ രാജീവ്, ഡാൻസഫ് എസ്.ഐ ഷിബു, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Post Your Comments