Latest NewsKeralaNews

കുറഞ്ഞ വിലയ്ക്ക് മാഹിയിലെ മദ്യം ഇനി കേരളത്തിലും; കടത്തൽ നിയമവിധേയമാക്കാന്‍ നീക്കം – എക്‌സൈസിന്റെ തീരുമാനത്തിന് പിന്നിൽ

കണ്ണൂർ: മാഹിയിലെ മദ്യം ഇനി കേരളത്തിലേക്ക് കൊണ്ടുവരാം. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍നിന്ന് ലഭിക്കുന്ന മദ്യം കേരളത്തിലേക്ക് കടത്തുന്നത് നിയമവിധേയമാക്കാന്‍ എക്‌സൈസിന്റെ നീക്കം. മദ്യം കടത്തുന്നവരില്‍ നിന്ന് ഉയര്‍ന്ന പിഴ ഈടാക്കിയാണ് നിയമവിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കടത്തുന്ന മദ്യത്തിന്റെ വില കേരളത്തിന്റേതിന് തുല്യമായി കണക്കാക്കിയാണ് പിഴ ഈടാക്കുക എന്നാണ് റിപ്പോർട്ട്. ഈ തുകയ്‌ക്കൊപ്പം പിഴയും ഈടാക്കണമെന്നാണ് എക്‌സൈസ് വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാതൃഭൂമി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എക്സൈസ് വകുപ്പിന്റെ നവീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍. നിലവില്‍ മാഹിയില്‍നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ പിഴയോ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. മാഹിയിൽ നിന്നും പോലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് കേരളത്തിലേക്ക് മദ്യം ഒഴുകാറുണ്ട്. അവധി ദിവസങ്ങളിൽ പ്രത്യേകിച്ചും.

കേരളത്തില്‍ മദ്യത്തിന്റെ വില്‍പ്പനനികുതിമാത്രം 251 ശതമാനമാണ്. ഇതിനുപുറമേ എക്സൈസ് ഡ്യൂട്ടി, വെയര്‍ഹൗസ് മാര്‍ജിന്‍ തുടങ്ങിയവയും വരും. മാഹിയില്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി എന്നിവയാണ് ഈടാക്കുന്നത്. കേരളത്തിനേക്കാളും 20 മടങ്ങ് എങ്കിലും കുറവാണ് മാഹിയിലെ മദ്യത്തിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button