ThrissurLatest NewsKeralaNattuvarthaNews

‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്‍

തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. താൻ പ്രമാണിത്തത്തിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയാണ് സുരേഷ് ഗോപിയെന്ന്, ഷാനിമോള്‍ ഉസ്മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കാലില്‍ നമസ്‌കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ, വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും സിനിമാ ലൊക്കേഷനിലോ മറ്റോ ആണെന്ന് കരുതിയോയെന്നും ഷാനിമോള്‍ കൂട്ടിച്ചേർത്തു.

ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ

പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button