ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം. 18 കോടിയുടെ നെക്ലേസ് വിറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച നെക്ലേസാണ് വിറ്റഴിച്ചത്.
ഭരണകാലത്ത് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഗിഫ്റ്റ് റെപോസിറ്ററിയില്‍ അഥവാ സര്‍ക്കാര്‍ ശേഖരമായ ടോഷ-ഖാനയിലേക്ക് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് ലംഘിച്ച് 18 കോടി രൂപയ്ക്ക് സമ്മാനം വിറ്റുവെന്നാണ് ആരോപണം. പാക് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച നെക്ലേസ് അദ്ദേഹത്തിന്റെ സഹായിയായ സുള്‍ഫിക്കര്‍ ബുഖാരിക്ക് കൈമാറിയെന്നും അയാള്‍ അത് വിറ്റെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വ്യവസ്ഥ പ്രകാരം ഭരണകാലത്ത് ലഭിക്കുന്ന സമ്മാനങ്ങള്‍ പകുതി വില നല്‍കിയതിന് ശേഷം സ്വന്തമാക്കാവുന്നതാണ്. എന്നാല്‍, അവിശ്വാസ പ്രമേയത്തില്‍ തോറ്റ ഇമ്രാന്‍ ഖാന്‍ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല.
Post Your Comments