മഞ്ചേരി : ഗ്യാസ് ഗോഡൗണിൽ നിന്നു തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മോങ്ങം സ്വദേശി പരേതനായ ചേനാട്ടുകുഴിയിൽ മമ്മൂട്ടി ഹാജിയുടെ മകൻ ഷാഹുൽ ഹമീദ് (41) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് സംഭവം. ചെറുപുത്തൂരിലെ ഗ്യാസ് ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും സ്ഥിരീകരിച്ചു.
Read Also : കേരളത്തിൽ ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ട്: തുറന്നു സമ്മതിച്ചു സിപിഎം
ഭാര്യ: കെ.വി.എം സുലൈഖ. മക്കൾ: റഫീഷാൻ, റെഫ്നാസ്, റൈഹാൻ. സഹോദരങ്ങൾ: അലവിക്കുട്ടി, അസീസ്, സീദിഖലി, മുഹമ്മദ് ശക്കീർ, ആഷിഖ്, ഖൈറുന്നീസ, ആയിഷ, വാഫിദ, പരേതനായ ഫാത്തിമ. മാതാവ്: ഖദീസ. സംസ്കാരം നടത്തി.
Post Your Comments