പെരുമ്പാവൂർ: കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പിൽ ഷിഹാബ് (29) ആണ് മരിച്ചത്.
എംസി റോഡിൽ മലമുറിയിൽ പുലർച്ചെ ആറോടെയാണ് അപകടം. പാലക്കാടിന് പോവുകയായിരുന്ന ബസും പുല്ലുവഴി ഭാഗത്തേക്ക് ഇടിയൻ ചക്ക കയറ്റാൻ പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്.
Read Also : ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു: പ്രശാന്ത് ഭൂഷണ്
പിക്കപ്പിൽ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതേസമയം, ബസിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. മരിച്ച യുവാവ് അവിവാഹിതനാണ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments