കൊച്ചി:എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ എഴുതിയ പരീക്ഷകള്‍ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഗവേണര്‍ണിങ് കൗണ്‍സില്‍ വിലയിരുത്തി.
രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്.
Post Your Comments