PalakkadNattuvarthaLatest NewsKeralaNews

റോഡ് പണിക്കെത്തിയ തൊഴിലാളികൾക്ക് സി ഐയുടെ മര്‍ദ്ദനം

തൊടുപുഴ സ്വദേശിയായ അലക്‌സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

പാലക്കാട് : അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്‌സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരുടേയും പരാതിയില്‍ കോഴിക്കോട് നല്ലളം സി ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഇരുവരും പരാതിയില്‍ പറയുന്നു.

Read Also : സാമ്പത്തിക പ്രതിസന്ധി: അവസാന ശ്രമവുമായി ശ്രീലങ്ക

കാറിലെത്തിയ സിഐ വാഹനം നിര്‍ത്തി രാത്രി റോഡില്‍ നില്‍ക്കുന്നതെന്തിനാണെന്ന് ഇവരോട് ചോദിച്ചു. തങ്ങള്‍ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവര്‍ മറുപടി നല്‍കി. എന്നാല്‍, ഇത് ഇഷ്ടപ്പെടാത്ത ഇയാള്‍ കയര്‍ക്കുകയും അലക്‌സിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മരതകത്തിന്റെ മുഖത്തും അടിച്ചു. താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിക്കാര്‍ പറയുന്നത്. സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button