Latest NewsNewsIndia

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വരുന്നു നീണ്ട ബാങ്ക് അവധി

ന്യൂഡല്‍ഹി: ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 14, 15, 16, 17 തിയതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍, ഞായറാഴ്ച അവധിയും ഉള്‍പ്പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍, ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല.

ഈ ആഴ്ചയിലെ അവധികള്‍ ഇങ്ങനെ

ഏപ്രില്‍ 14: ഡോ. ബാബാ സാഹെബ് അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 15: ദുഃഖ വെള്ളി

ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി)

ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)

ആര്‍ബിഐയുടെ മാര്‍ഗരേഖ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധി ദിനങ്ങളുടെ പട്ടിക അനുസരിച്ച്, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ, ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button