തൊടുപുഴ: പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ പൊലീസ് പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശി ജോണ്സണ്, കുറിച്ചി സ്വദേശി തങ്കച്ചന്, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. ഒന്നര വര്‍ഷത്തിനിടെ 15 ലധികം ആളുകള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍, ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. നിലവിൽ ഗര്‍ഭിണിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
Read Also : സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യത
ജോലി വാഗ്ദാനം ചെയ്ത് കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments