ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നതെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
Read also :ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കാരം: ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി എസ്ഡിപിഐ
യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം, ട്വിറ്ററിലൂടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം, യുപിയുടെ പുരോഗതിക്ക് വേണ്ടുന്ന ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളോടും രാജ്യത്തോടുമുളള യോഗി ആദിത്യനാഥിന്റെ ഉറച്ച താല്പര്യം യു.പിക്ക് വികസനത്തിന്റെ മറ്റൊരു ദിശാബോധം നല്‍കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
Post Your Comments