Latest NewsNewsIndia

ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോം പരിഷ്‌കാരം: ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി എസ്‌ഡിപിഐ

തിരുവനന്തപുരം: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷര്‍ട്ടും ആറു മുതല്‍ പ്ലസ് ടുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഹാഫ് കൈ ഷര്‍ട്ടുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

അതേസമയം, പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്. ദ്വീപിലെ 96 ശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ വംശീയതയുടെ ഭാഗമാണെന്നും പി ജമീല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button