തിരുവനന്തപുരം: കെ വി തോമസിനെതിരെയുള്ള കെ സുധാകരന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ വൈദ്യുത മന്ത്രി എം എം മണി. കെ വി തോമസിനെതിരെ കെ സുധാകരന്‍ കണ്ണുരുട്ടിയിട്ട് ഒരുകാര്യവുമില്ലെന്ന് എം എം മണി പറഞ്ഞു. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിഗതികളെ ശരിയായ ബോധത്തോടെ കാണുന്നതുകൊണ്ടാണ് കെ വി തോമസ് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയതെന്നും, അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസിൽ വച്ചു കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ തൃച്ചംബരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു എം എം മണിയുടെ കെ സുധാകരനെതിരെയുള്ള വിമർശനങ്ങൾ. ധീരജിന്റെ കൊലപാതകികള്‍ക്കെതിരെ നിയമത്തിന്റെ വഴിയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു.
അതേസമയം, അനുമതിയില്ലാതെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കോൺഗ്രസ് എന്ത് നടപടിയെടുക്കും എന്നതാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതിയാണ് എന്ത് ശിക്ഷ തോമസിന് നൽകണമെന്ന് തീരുമാനിക്കുന്നത്.
Post Your Comments