കണ്ണൂർ: ബിജെപിയെ തുടച്ചുനീക്കാൻ രാജ്യത്ത് ഇടത് ബദൽ തന്നെ വരണമെന്ന് സീതാറാം യെച്ചൂരി. ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും, ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ഉയർന്നു വരുമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
Also Raed:മദ്യലഹരിയിൽ നടറോഡിൽ വാഹനം നിർത്തിയിട്ട് ഉറങ്ങിയ യുവാവിനെതിരെ പൊലീസ് കേസ്
‘വടക്ക് കിഴക്കന്‍ മേഖലകളിലും ഹിന്ദി മേഖലകളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വര്‍ധനയാലും രാജ്യത്ത് ജനജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. അടിത്തട്ടുമുതല്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലുടെ പാര്‍ട്ടിയുടെ ജനകീയ ശക്തി വര്‍ധിപ്പിക്കും’, അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അര്‍ധ അതിവേഗ റെയില്‍പ്പാത കേരളത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു. കേരളത്തെ സംബന്ധിച്ച് വികസനം അനിവാര്യമായ ഘടകമാണെന്നും അതിനാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments