
മുംബൈ: മദ്യപിച്ച് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത് ഉറങ്ങിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബോറിവലി സ്വദേശി പ്രദീപ് സക്പാലാണ് അറസ്റ്റിലായത്. മുംബൈയിലെ ബോറിവലി റോഡിലായിരുന്നു സംഭവം. നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗതകുരുക്ക് സൃഷ്ടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Also Read : ആറ് വയസുകാരനായ മകന് മഡ് റെയ്‌സിങ്ങ് പരിശീലനം: തൃശ്ശൂർ സ്വദേശിക്കെതിരേ കേസ്
പുലർച്ചെ 12.15ന് ബോറിവലിയിലെ അഗ്നിശമനസേന ഓഫീസിന് സമീപത്ത് ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവറായ യുവാവാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, യുവാവിന്‍റെ വിചിത്രമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൽ മദ്യപിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Post Your Comments