Latest NewsIndiaNews

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എന്ത് ചെയ്യുമായിരുന്നു?: ഉദ്ധവ് താക്കറെ

മുംബൈ: ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എങ്ങനെ പിടിച്ചു നില്‍ക്കുമായിരുന്നുവെന്ന് പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്നങ്ങളെ മുന്‍നിരയില്‍ നിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഏപ്രില്‍ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡിയുടെ (എം.വി.എ) സ്ഥാനാര്‍ത്ഥി, ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ ക്യാമ്പയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാമനവമിയാണ്. അന്ന് ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നമാണ് ഉന്നയിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അതിനാല്‍ അവര്‍ രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്നങ്ങളെ മുന്‍നിരയില്‍ തന്നെ നിര്‍ത്തുന്നു. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. അത് ശരിയല്ല, ഞങ്ങള്‍ ബി.ജെ.പിയാണ് വിട്ടത്. ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബി.ജെ.പിയുടെ കൈയില്‍ അല്ല’, താക്കറെ പറഞ്ഞു.

Also Read:ഐപിഎല്ലില്‍ പുതിയ നേട്ടം കൈവരിച്ച് ഡേവിഡ് വാര്‍ണര്‍

ബി.ജെ.പി വ്യാജ ഹിന്ദുത്വ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനെ, തങ്ങൾ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അന്തരിച്ച ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും, ഛത്രപതി ശിവാജി മഹാരാജുമാണ് യഥാർത്ഥ ഹിന്ദുത്വത്തിന്റെ വക്താക്കളെന്നും താക്കറെ പറഞ്ഞു. ശിവസേന എപ്പോഴും ‘കാവി’യിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടായിട്ടും മണ്ഡലത്തില്‍ നിന്നുള്ള ശിവസേന സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ബി.ജെ.പിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി താക്കറെ പറഞ്ഞു.

‘2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, 2019 ലെ തെരഞ്ഞെടുപ്പിൽ ((കോലാപൂർ നോർത്തിൽ) കോൺഗ്രസിന്റെ വോട്ടുകൾ വർദ്ധിച്ചു. ബി.ജെ.പിയുമായുള്ള സഖ്യം ഉണ്ടായിരുന്നിട്ടും ശിവസേനയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഇത് കാരണമായി. കോണ്‍ഗ്രസുമായി ബി.ജെ.പിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവോ എന്ന് ഞാൻ സംശയിക്കുന്നു. 2019-ൽ ബി.ജെ.പിയുടെ വോട്ടുകൾ എങ്ങോട്ടാണ് പോയത്? ആ സമയത്ത് നിങ്ങൾക്ക് (ബി.ജെ.പി) കോൺഗ്രസുമായി രഹസ്യ സഖ്യം ഉണ്ടായിരുന്നോ?’, താക്കറെ ചോദിച്ചു.

Also Read:അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ‘ജീരക വെള്ളം’

ബാൽ താക്കറെയെ ബഹുമാനിക്കുന്നുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നുവെങ്കിൽ, വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച സേനാ സ്ഥാപകന്റെ പേരിടാനുള്ള നിർദ്ദേശത്തെ എന്തുകൊണ്ടാണ് ആ പാർട്ടി എതിർക്കുന്നതെന്നും താക്കറെ ചോദിച്ചു.

2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച ചർച്ച, സേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നതയിലേക്ക് നയിച്ചു. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് താക്കറെ ഉന്നയിച്ച അവകാശവാദങ്ങള്‍ ബിജെപിയും അമിത് ഷായും തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button