ThrissurKeralaNattuvarthaLatest NewsNews

ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്‌ഐ

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്‌ഐ. പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡിവൈഎഫ്‌ഐ ഒരുക്കിയ വേദിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി ആര്‍ ബിന്ദു, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രഫ.കെ സച്ചിദാനന്ദന്‍, കവി പിഎന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരി രേണു രാമനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോം പരിഷ്‌കാരം: ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി എസ്‌ഡിപിഐ

ഏപ്രില്‍ 21ന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയത്. അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നത് എന്നാണ് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. തുടർന്ന്, മന്‍സിയയ്ക്ക് വേദി ഒരുക്കി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button