ThiruvananthapuramNattuvarthaLatest NewsKeralaNews

അതിന്റെ ക്രെഡിറ്റ്‌ ആർഎസ്എസിന് തന്നെയിരിക്കട്ടെ: ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം

തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപികയും പൊതുപ്രവർത്തകയുമായ ബിന്ദു അമ്മിണി രംഗത്ത്. സംഘപരിവാർ പ്രവർത്തകർ ഫേക്ക് ഐഡി ഉണ്ടാക്കി, താൻ പറഞ്ഞുവെന്ന വിധത്തിൽ പലതും പ്രചരിപ്പിക്കുകയാണെന്ന്‌ ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീയോട് അടങ്ങാത്ത സ്നേഹം മൂത്ത് ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛമാണെന്ന് ബിന്ദു അമ്മിണി പറയുന്നു. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിലൂടെ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കൽ ആണ് ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അതിനേക്കാൾ പ്രതിഭയുള്ള കളിക്കാരനാണ് ആ ഇന്ത്യൻ യുവതാരം: റിക്കി പോണ്ടിംഗ്

RSS പ്രവർത്തകനായ മോഹൻ ദാസ് എന്ന ക്രിമിനലിനോട് ഞാൻ മാപ്പു ചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന്‌ ചോദിച്ച് ഇന്നലെ എന്റെ ഫോണിൽ വെള്ളയിൽ ബീച്ചിനടുത്തുള്ള ഒരാൾ മെസ്സേജ് അയച്ചു. വെള്ളയിൽ ബീച്ചിൽ വെച്ചു നടന്ന അക്രമത്തിൽ ഞാൻ ആണ് പരാതിക്കാരി. പിന്നെ എന്തിനു ഞാൻ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണം. മാത്രമല്ല RSS ക്രിമിനലിനോട് മാപ്പ് ച്ചു ഞാൻ ചെല്ലുമെന്നത് വെറും വ്യാമോഹം മാത്രം.

അത് കഴിഞ്ഞപ്പോൾ ആണ് അടുത്തത്. മറ്റൊരു സുഹൃത്ത്‌ അയച്ചു തന്ന സ്ക്രീൻഷോട്ട് ആണ് ഈ പോസ്റ്റിന് ഒപ്പം ഉള്ളത്. സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവർക്ക് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്‌കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കേസുകൾ

ബിന്ദു അമ്മിണി എന്നദളിത് സ്ത്രീയോടു അടങ്ങാത്ത സ്നേഹം മൂത്തു ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം. ഇത്തരം പോസ്റ്റ്‌കൾ ഷെയർ ചെയ്യുന്നതിലൂടെ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കൽ ആണ് ചെയ്യുന്നത്. ക്രിയാത്മകമായി ഒന്നും ചെയ്യാനിലാത്തവർ ഇങ്ങനെ ന്യൂയിസൻസ്കൾ ആയി മാറികൊണ്ടിരിക്കും. അതിന്റെ ക്രെഡിറ്റ്‌ RSS ന് തന്നെയിരിക്കട്ടെ.
ഇതൊന്നും എന്റെ തലയിൽ കെട്ടിഏൽപ്പിക്കാൻ നോക്കേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button