കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രം ബിനീഷ് കോടിയേരി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന സഖാവ്’ എന്ന കുറിപ്പോടെയാണ്, സമ്മേളന നഗരിയിലേക്ക് എത്തിയ യുഎസ് പൗരനൊപ്പമെടുത്ത ചിത്രം ബിനീഷ് കോടിയേരി പങ്കുവച്ചത്.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘അമേരിക്കയിൽ നിന്ന് കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായെത്തിയ സഖാവ് Pat Fayയെ പാ൪ട്ടി കോൺഗ്രസ് നഗരിയിൽവച്ച് കണ്ടപ്പോൾ എടുത്ത ഫോട്ടോ. സഖാവ് ബിനു ഐപിയും ആര്യ പ്രസാദും കൂടെ’
അതേസമയം, ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ നിരവധിപ്പേരാണ് പരിഹാസവുമായി രംഗത്ത് വന്നത്. ‘വംശനാശ ഭീഷണി നേരിടുന്ന പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാൻ ഇപ്പോഴെങ്കിലും തോന്നിയത് നന്നായി’ എന്നാണ് ഒരാളുടെ കമന്റ്. ‘സഖാവേ ബാംഗ്ലൂർ അഗ്രഹാരം വീണ്ടും വിളിക്കുന്നു’ എന്ന് മറ്റൊരാൾ പറയുന്നു.
ബിനീഷ് സഖാവ് ജയിലിൽ ആയപ്പോൾ, ബിനീഷ് പാർട്ടിക്കാരനല്ല എന്നതായിരുന്നു സഖാക്കളുടെ കാപ്സ്യൂൾ. ഇപ്പോൾ, പാർട്ടി കോൺഗ്രസ് നഗരിയിൽ എത്തിയത് എന്തിനാണ് എന്നാരെങ്കിലും ചോദിയ്ക്കുമോ? എന്ന് വേറൊരാൾ ചോദിച്ചു.
അതേസമയം, ബിനീഷിനൊപ്പം അമേരിക്കൻ പൗരനും അഭിവാദ്യം അർപ്പിച്ച് നിരവധിപ്പേർ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments