Latest NewsKeralaNews

റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ ​ബാഗും മൊ​ബൈൽ ഫോണും മോഷ്ടിച്ച രണ്ടു പേർ പിടിയിലായി.

നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ റെയിൽവേ പോലിസിന്റെ കയ്യിൽ കുടുങ്ങിയത്.

കോഴിക്കോട് മേപ്പയൂർ സ്വദേശി ശിവദാസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും അരികിലുണ്ടായ ബാഗും പ്രതികളിൽ ഒരാൾ മോഷ്ടിക്കുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ മറ്റൊരാള്‍ എത്തി ബാഗിലെ സാധനങ്ങൾ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനിൽനിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button