
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി. നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും അറിയപ്പെടും.സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി.
Post Your Comments