KozhikodeLatest NewsKeralaNattuvarthaNews

എംഡിഎംഎയുമായി ഒരാൾ എക്സൈസ് പിടിയിൽ

മലപ്പുറം സ്വദേശി ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസിനെ (49)യാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാൾ എക്സൈസ് പിടിയിൽ. മലപ്പുറം സ്വദേശി ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസിനെ (49)യാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിൽ, കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടി മാവൂർ റോഡ് അരയിടത്തുപാലം ഓവറിന് സമീത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ഷാനവാസിൽ നിന്നും 4.10 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന.

Read Also : മാതാവ് കുളിക്കാൻ പോയ സമയം വീട്ടു മുറ്റത്തു നിന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: അയൽവാസി അറസ്‌റ്റിൽ

എക്സൈസ് പരിശോധനയില്‍ കോഴിക്കോട് പ്രിവന്റീവ് ഓഫീസർ അനിൽദത്ത് കുമാർ, എം. സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷിത്ത് കുമാർ ടി.വി, യോഗേഷ് ചന്ദ്ര എൻ.കെ, ദിലീപ് കുമാർ.ഡി.എസ്. ഷാജു സി പി. സതീഷ് പി.കെ. റെജീൻ.എം.ഒ, എസ് ഡ്രൈവർ ബിബിനീഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button