ErnakulamLatest NewsKeralaNews

പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു: നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ്

 

കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇവർ സ്‌റ്റേഷനിൽനിന്ന് ചാടിയത്.

ലഹരി മരുന്ന്, പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് അരുൺ. തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. ആന്റണിയെ കോടതിയിൽ ഹാജരാക്കാനിരിക്കുകയായിരുന്നു. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്.

പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11ഓടെ ഇവർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. അരുണിനെ കോടതി ഓൺലൈൻ വഴി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കസ്റ്റഡിയിൽ വച്ചിരിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പോലീസ് ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button