തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് പ്രത്യേകാനുമതി കേന്ദ്രമന്ത്രിയില്‍ നിന്നും വാങ്ങിയത് താന്‍ ആണെന്ന് സുരേഷ് ഗോപി. രാത്രി പന്ത്രണ്ട് മണിക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയതെന്നും ഓസ്‌ട്രേലിയയിലായിരുന്ന മന്ത്രിയില്‍ നിന്നുമാണ് ഒപ്പ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞ സുരേഷ് ഗോപി എംപി ആയിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചപ്പോഴായിരുന്നു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോ (പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ആണ് പൂരം വെടിക്കെട്ടിനുള്ള അനുമതി നല്‍കേണ്ടത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയ്ക്കാണ് പെസോയുടെ ചുമതല. കുഴിമിന്നിയും അമിട്ടും മാലപ്പടക്കവും ഗുണ്ടും ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. മറ്റ് പുറം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല.
read also: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം: തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു
മെയ് എട്ടിനാണ് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. മെയ് 10ന് നടക്കുന്ന തൃശൂര്‍ പൂരത്തിന്‍റെ പ്രധാന വെടിക്കെട്ടു നടക്കുക മെയ് 11ന് പുലര്‍ച്ചെയാണ്.
Post Your Comments