കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴയിൽ അയല്‍വാസികളായ സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്(55), സഹോദരന് നിക്സണ്(41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അച്ഛനും അമ്മൂമ്മക്കും ഒപ്പം പ്രതികളുടെ തൊട്ട് അയല്പ്പക്കത്താണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാനസിക വൈകല്യം മുതലെടുത്താണ് പ്രതികള്‍ പീഡിപ്പിച്ചിരുന്നത്. മാസങ്ങളായി തുടര്‍ന്ന് വന്ന പീഡനം സ്കൂളിലെ സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്മാര് വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി.
Read Also : പോക്സോ കേസ് പ്രതി ഫിറോസ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പിതാവ്
തുടർന്ന്, ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇരുവര്‍ക്കുമെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments