മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകളെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഫിറോസ് എന്ന ഓട്ടോ ഡ്രൈവറാണ്, മുൻ വൈരാഗ്യം തീർക്കാൻ തന്റെ മകളെ വഴിയിൽ തടഞ്ഞു നിർത്തി കൊലപാതക ഭീഷണി മുഴക്കിയതെന്ന് പിതാവ് പറയുന്നു.
Also Read:കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചതായി പരാതി
മകൾക്ക് സ്കൂളിലോ, മദ്രസയിലോ പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും, ഫിറോസ് നിരന്തരമായി പിന്തുടരുന്നെന്നും കാണിച്ച് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറാണ് ഫിറോസ്. അന്ന് കൊളത്തൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
സംഭവത്തിൽ, പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഇല്ലാതെ വന്നതോടെ പെൺകുട്ടിയുടെ പിതാവ് ജില്ലാ മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എങ്കിലും, കാര്യമായ അന്വേഷണങ്ങളോ ഒന്നും തന്നെ കേസിൽ ഇതുവരേയ്ക്കും നടന്നില്ലെന്ന് പിതാവ് ആരോപിക്കുന്നു. പരാതി കിട്ടിയിട്ടും പ്രതികരിക്കാത്ത പോലീസുകാരാണ് ഈ നൂറ്റാണ്ടിന്റെ ശാപമെന്ന് തോന്നും വിധമാണ് കേരളത്തിലെ നിയമ സംവിധാനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നത്.
Post Your Comments